കൊച്ചി: തുടർച്ചയായ രണ്ടാം വർഷവും ഹുറൂണിന്റെ റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രി അച്ചീവ്മെന്റ് പുരസ്കാരം ഹോട്ടൽ നിക്ഷേപകരായ ട്വന്റി14 ഹോൾഡിംഗ്സിന്. മുംബൈയിൽ നടന്ന ചടങ്ങിൽ പുരസ്കാരം കൈമാറി. ലുലു ഗ്രൂപ്പിന്റെ ഭാഗമായി 2014 ൽ പ്രവർത്തനമാരംഭിച്ച ട്വന്റി 14 ഹോൾഡിംഗ്സിന് യുകെ, യൂറോപ്പ്, മിഡിൽഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്.