ന്യൂഡൽഹി: പ്രമുഖ ഹെൽമറ്റ് നിർമാതാക്കളായ സ്റ്റീൽബേഡ് ടെക് രംഗത്തും ചുവടുവയ്ക്കുന്നു. സ്റ്റീൽബേഡ് കണക്ട് എന്ന പേരിൽ സോഷ്യൽ നെറ്റ്വർക്കിംഗ് ആപ് ആരംഭിക്കുകയാണെന്നാണ് സ്റ്റീൽബേഡ് അധികൃതർ അറിയിച്ചിരിക്കുന്നത്. കന്പനികളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങളും ഓഫറുകളും പ്രചരിപ്പിക്കുന്നതിനുള്ള ആപ്പാണിത്.