ന്യൂഡൽഹി: വാട്സ് ആപ്പിലൂടെ ലഭിക്കുന്ന കുറ്റകരമോ അശ്ലീലമോ ആയ സന്ദേശങ്ങളെക്കുറിച്ചു പരാതിപ്പെടാൻ സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടും സന്ദേശമയച്ചയാളുടെ മൊബൈൽ നന്പറും സഹിതം ccaddn-dot@nic.in എന്ന വിലാസത്തിൽ മെയിൽ അയച്ചാൽ മതിയെന്നാണ് ടെലികോം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലേക്കും പോലീസിനും തങ്ങൾ നിർദേശം നൽകുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വാട്സ് ആപ്പിലൂടെയും മറ്റും കുറ്റകരമായ സന്ദേശങ്ങൾ നിരന്തരം ലഭിക്കുന്നതായി സെലിബ്രറ്റികൾ ഉൾപ്പെടെയുള്ളവർ പരാതിപ്പെടാൻ തുടങ്ങിയതോടെയാണ് ടെലികോം മന്ത്രാലയം നടപടി സ്വീകരിച്ചതെന്നാണു വിവരം.
മൊബൈൽ കണക്ഷനുകൾ ഉപയോഗിച്ചു വ്യക്തിഹത്യാപരവും കുറ്റകരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു തടയാൻ ടെലികോം കന്പനികൾക്ക് ബാധ്യതയുണ്ടെന്ന് അടുത്തിടെ കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടിരുന്നു.