ന്യൂഡൽഹി: ചൈനീസ് സ്മാർട്ഫോണ്‍ നിർമാതാക്കളായ റിയൽമീയുടെ ഏറ്റവും പുതിയ സ്മാർട് ഫോണ്‍ മോഡൽ റിയൽമീ 3 മാർച്ച് നാലിന് ഇന്ത്യൻ വിപണിയലവതരിപ്പിക്കും. ന്യൂഡൽഹിയിലായിരിക്കും ഫോണിന്റെ അവതരണച്ചടങ്ങെന്നാണ് റിപ്പോർട്ടുകൾ. റിയൽമി ഇന്ത്യ സിഇഒ മാധവ് സേത്, റിയൽമി 3യുടെ വരവറിയിച്ചുള്ള ടീസറുകൾ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പുറത്തിറക്കി. റിയൽമി1, റിയൽമി2, റിയൽമി 2 പ്രോ, റിയൽമി സി1, റിയൽമി യു1 എന്നിവയാണ് റിയൽമി 3യുടെ മുൻഗാമികൾ.