ന്യൂഡൽഹി: 28 വ്യാജ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നു നീക്കം ചെയ്തു. ആപ്പുകളുടെ പ്രവർത്തനം വിലയിരുത്തിയ ക്വിക് ഹീൽ ലാബ് എന്ന സ്ഥാപനം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ നടപടി. ചിറ്റ്ഫണ്ട്, വെർച്ചൽ ഡേറ്റ്, മിനി വാലറ്റ് തുടങ്ങിയ ആപ്പുകളാണ് പുറത്തായത്.
ഇവയ്ക്കെല്ലാം കൂടി 48,000 ഇൻസ്റ്റാൾ ലഭിച്ചിരുന്നു. പുറത്താക്കപ്പെട്ട 28 ആപ്പുകളുടെയും ഡെവലപ്പർ ഒരാളോ ഒരേ കന്പനിയോ ആകാമെന്ന് ക്വിക് ഹീൽ അറിയിച്ചു. ആപ്പുകളുടെ പേരിനോടും വിവരണത്തോടും ബന്ധവുമില്ലാത്ത പ്രവർത്തനങ്ങളാണ് ഇവ നടത്തിയിരുന്നതെന്നും ക്വിക് ഹീൽ അറിയിച്ചു.