കൊച്ചി: ഓൾ കേരള കമ്മീഷൻ ഏജന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റിയൽ എസ്റ്റേറ്റ് ഓറിയന്റേഷൻ സമ്മിറ്റ് എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം ആറിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോയ് പത്താടൻ അധ്യക്ഷത വഹിക്കും. സംഘടനയുടെ പുതിയ ഫ്ലാഗും ലോഗോയും മന്ത്രി പ്രകാശനം ചെയ്യും.