ന്യൂഡൽഹി: കോണ്‍ഫറൻസ് കോളിംഗ് ആപ്പുമായി റിലയൻസ് ജിയോ. ജിയോ ഗ്രൂപ്പ് ടോക് എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ ഒരേ സമയം പത്തു പേരുമായി സംസാരിക്കാനാകും. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ആപ്പിന്റെ ട്രയൽ വേർഷനാണ് കന്പനി പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്നത്.
എന്നാൽ ജിയോ സിം ഉള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്കു മാത്രമേ ആപ് പ്രവർത്തിപ്പിക്കാനാകൂ. ആപ് ഉപയോഗിച്ചുള്ള കോണ്‍ഫറൻസ് കോളിംഗിനിടെ ആവശ്യമെങ്കിൽ ഒരാളൊഴികെ ബാക്കി ഒൻപത് പേരെ മ്യൂട്ട് ചെയ്യാനാവും. ലക്ചർ മോഡ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. കോണ്‍ഫറൻസിൽ ഒരാൾ സംസാരിക്കുന്പോൾ മറ്റുള്ളവരുടെ ഇടപെടലുകൾ ഒഴിവാക്കുന്നതിനാണിത്. നിശ്ചിത സമയത്ത് ഒൻപത് പേരെ വിളിക്കാൻ മുൻകൂറായി ഷെഡ്യൂൾ ചെയ്തുവയ്ക്കാനുള്ള സംവിധാനവുമുണ്ട്.