ന്യൂഡൽഹി: രാജ്യത്ത് ടെലികോം ഉപയോക്താക്കളുടെ എണ്ണം നേരിയ തോതിൽ വർധിച്ചെങ്കിലും മുൻനിര കമ്പനികളായ വോഡഫോൺ ഐഡിയയ്ക്കും ഭാരതി എയർടെലിനും നഷ്ടം. രാജ്യത്ത് 42 കോടി വരിക്കാരുള്ള വോഡഫോൺ ഐഡിയയ്ക്ക് 23.3 ലക്ഷം വരിക്കാർ ഡിസംബറിൽ കുറഞ്ഞു. 34 കോടി വരിക്കാരുള്ള എയർടെലിന് 15 ലക്ഷമാണ് കുറവ്. എയർടെലുമായി ലയിക്കാൻ തയാറെടുക്കുന്ന ടാറ്റാ ടെലി സർവീസസ് (10 ലക്ഷം), പൊതുമേഖലാ സ്ഥാപനമായ എംടിഎൻഎൽ (3,963), റിലയൻസ് കമ്യൂണിക്കേഷൻ (1,929) തുടങ്ങിയ കന്പനികളുടെ വരിക്കാരുടെ എണ്ണത്തിലും കുറവു വന്നു. കൂടാതെ ലാൻഡ്ലൈൻ വരിക്കാരുടെ എണ്ണം 2.19 കോടിയിൽനിന്ന് 2.18 കോടിയാകുകയും ചെയ്തു.
അതേസമയം, റിലയൻസ് ജിയോ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) എന്നീ കമ്പനികളുടെ വരിക്കാരുടെ എണ്ണം ഉയർന്നു. ജിയോയുടെ വരിക്കാരുടെ എണ്ണം 85.64 ലക്ഷം ഉയർന്ന് 28 കോടിയും ബിഎസ്എൻഎലിന് 5.56 ലക്ഷം ഉയർന്ന് 11.4 കോടിയുമായി.
രാജ്യത്താകെ 119.7 കോടി ടെലികോം വരിക്കാരുണ്ടെന്നാണ് ട്രായിയുടെ കണക്ക്.