ഏറ്റവും കൂടുതൽ ബിരിയാണി വിറ്റതിന് ഹൈദരാബാദിലെ പാരഡൈസ് ഫുഡ്കോർട്ടിന് റിക്കാർഡ്. 2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 70,44,289 ബിരിയാണി വിറ്റാണ് ഹോട്ടൽ ലിംക ബുക്ക് ഓഫ് റിക്കാർഡ്സ് - 2019 ൽ പേരു കുറിച്ചത്.
അടുത്തിടെ മുംബൈയിൽ നടന്ന ഏഷ്യ ഫുഡ് കോൺഗ്രസിൽ മികച്ച ബിരിയാണി വിളന്പുന്ന ഹോട്ടലിനുള്ള പുരസ്കാരവും പാരഡൈസ് ഫുഡ്കോർട്ട് സ്വന്തമാക്കിയിരുന്നു. അടുത്തടുത്തായി രണ്ടു പുരസ്കാരങ്ങൾ ലഭിക്കാനായത് ഇരട്ടിമധുരം പകരുന്നുവെന്നും ഉപഭോക്താക്കളുടെ സ്നേഹവും വിശ്വാസവുമാണ് തങ്ങളുടെ നേട്ടമെന്നും പാരഡൈസ് ഫുഡ്കോർട്ട് സിഇഒ ഗൗതം ഗുപ്ത പറഞ്ഞു.