മുംബൈ: 260 കോടി രൂപ എറിക്സണു നല്കാനായി പിൻവലിക്കാൻ അനുവദിക്കണമെന്ന് റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) ബാങ്കുകളോട് അഭ്യർഥിച്ചു. ആദായനികുതി റീഫണ്ടുകളിലായി കുറച്ചുതുക ബാങ്കുകളിലുണ്ട്. ഇത് പിൻവലിച്ച് എറിക്സണ് നല്കാനാണ് ആർകോമിന്റെ ശ്രമം. സ്വീഡിഷ് കമ്പനിയായ എറിക്സണു നല്കാനുള്ള 550 കോടി രൂപ എത്രയും പെട്ടെന്ന് നല്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.