തൃശൂർ: ടി.ജെ. റാഫേൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി നിയമിതനായി. നിലവിൽ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായി സേവനമനുഷ്ഠിക്കുകയാണ്. റീട്ടെയിൽ ക്രെഡിറ്റ്, മാർക്കറ്റിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ട്രാൻസാക്ഷൻ ബാങ്കിംഗ്, ഡിജിറ്റൽ ബാങ്കിംഗ്, ബാങ്കിംഗ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലായി മുപ്പത്തഞ്ചിലധികം വർഷത്തെ അനുഭവസമ്പത്തുള്ള ബാങ്കറാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോട്ടയം, ബംഗളൂരു, ന്യൂഡൽഹി മേഖലാ ഓഫീസുകളുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.