തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സ് സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് കൊച്ചിയിൽ നടക്കുന്ന നാൽപ്പത്തിനാലാമത് ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ(ഐഎഎ) വേൾഡ് കോണ്‍ഗ്രസിൽ പ്രത്യേക പുരസ്കാരം.
കേരളത്തിൽനിന്നുള്ള പ്രാദേശിക ബ്രാൻഡായിരുന്ന കല്യാണ്‍ ജ്വല്ലേഴ്സിനെ ദേശീയതലത്തിലും ആഗോളതലത്തിലും പ്രിയപ്പെട്ട ബ്രാൻഡായി വളർത്തിയെടുക്കുന്നതിനുള്ള സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ദേശീയ ബ്രാൻഡ് അംബാസഡർ കൂടിയായ ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവാർഡ് സമ്മാനിച്ചു.
കല്യാണ്‍ ജ്വല്ലേഴ്സ് മാർക്കറ്റിംഗ് കമ്യൂണിക്കേഷൻ മികവിനു ലഭിച്ച അംഗീകാരമായി ബഹുമതിയെ കണക്കിലെടുക്കുന്നുവെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു. കല്യാണ്‍ ജ്വല്ലേഴ്സിനെ ഇന്നത്തെ നിലയിൽ എത്തിച്ചേരുന്നതിനു സഹായിച്ച ഉപയോക്താക്കൾക്കായി പുരസ്കാരം സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.