ന്യൂഡൽഹി: ഈ വർഷം ഇന്ത്യൻ വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഭക്ഷ്യോത്പന്ന നിർമാതാക്കളായ നെസ്ലെ ഇന്ത്യ. കന്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണനാണ് ഇക്കാര്യം അറിയിച്ചത്.
വിദേശ രാജ്യങ്ങളിലേക്കു കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയയ്ക്കാനും പദ്ധതിയുണ്ട്. നിലവിൽ കന്പനിയുടെ വരുമാനത്തിൽ ആറു ശതമാനം കയറ്റുമതിയിൽനിന്നു ലഭിക്കുന്നതാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കൂടുതൽ വിപണി തേടാനാണ് നെസ്ലെ ഇന്ത്യയുടെ നീക്കം. ഗൂഗിളുമായി സഹകരിച്ച് ആസ്ക് നെസ്ലെ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിക്കുമെന്ന് സുരേഷ് നാരായണൻ അറിയിച്ചു. പോഷകാഹാര സംബന്ധിയായ ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നതിനാണ് ഈ സൈറ്റ്. ഈ വെബ്സൈറ്റ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ രാജ്യത്ത് എട്ടു ഫാക്ടറികളാണ് നെസ്ലെ ഇന്ത്യക്കുള്ളത്.