കൊച്ചി: പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിക്ക് സഹായവുമായി സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ. പദ്ധതിയോടനുബന്ധിച്ച് ചെറായി ജംഗ്ഷനു സമീപം നടന്ന ചടങ്ങിൽ 64 നെയ്ത്തുകാർക്ക് നെയ്ത്തുനൂൽ വിതരണം ചെയ്തു. മേഖലയിലെ കൈത്തറി നെയ്ത്തുകാർക്ക് ഹാബിറ്റാറ്റ് അടുത്ത മൂന്നു മാസം നെയ്ത്തു നൂൽ സൗജന്യമായി നല്കും. പ്രളയത്തിൽ കൈത്തറി തകർന്ന 12 നെയ്ത്തുകാർക്ക് തറികളും ആവശ്യമായ നെയ്ത്തു നൂലുകളും നല്കുമെന്നും ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ സാമുവൽ പറഞ്ഞു.
മുംബൈ ആസ്ഥാനമായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് ഹാബിറ്റാറ്റ് കൈത്തറി തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നത്. ഇതിനു പുറമേ പ്രളയത്തിൽ വീട് നഷ്ടമായവർക്ക് ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നല്കുന്ന പദ്ധതിയും പുരോഗിക്കുകയാണ്.