ന്യൂഡൽഹി: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒമാനിലെ മജാൻ എക്സ്ചേഞ്ച് ഇനി ജോയ് ആലൂക്കാസ് എക്സ്ചേഞ്ച് ആയിരിക്കുമെന്ന് കന്പനി അറിയിച്ചു. ഇടപാടുകാർക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതിനാണ് പേരുമാറ്റമെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.
അറ്റാദായത്തിൽ 800 ശതമാനം വളർച്ചയുള്ള മജാൻ എക്സ്ചേഞ്ച് വളർച്ചയുടെ പാതയിലാണ്. 2022 ആകുന്പോഴേക്കും ഒമാൻ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലായി ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് 100 ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാട്ടണ്‍ നാഷണൽ ബാങ്കിൽനിന്ന് 2013ലാണ് മജൻ എക്സ്ചേഞ്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്വന്തമാക്കുന്നത്.