കോട്ടയം: സ്വർണവില വീണ്ടും റിക്കാർഡിൽ. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം കുറഞ്ഞതും അന്താരാഷ്ട്ര സ്വർണവില കയറിയതും പവൻവില പുതിയ റിക്കാർഡിലെത്തിച്ചു. കേരളത്തിൽ ഇന്നലെ ഗ്രാമിന് 15 രൂപ ഉയർന്ന് എട്ടു ഗ്രാമിന് (പവൻ) 24,920 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ഒൗൺസിന് 1,325 ഡോളറായി ഉയർന്നു.