കൊച്ചി: വാവേ ഗ്രൂപ്പിന്റെ സ്മാർട്ട്ഫോണ്‍ ബ്രാൻഡായ ഹോണറിന്റെ ഏറ്റവും പുതിയ ഹോണർ 10 ലൈറ്റ് കേരളത്തിലെ സ്മാർട്ഫോണ്‍ സ്റ്റോറുകളിൽ ലഭ്യമാകും. അവതരിപ്പിച്ചതു മുതൽ ഓണ്‍ലൈൻ സ്റ്റോറുകളിൽ കൂടി മാത്രം വിറ്റഴിച്ചിരുന്ന സ്മാർട്ഫോണ്‍ ഇതോടെ ഓഫ്ലൈൻ വിപണിയിലും ലഭ്യമാകും. 24 എംപി എഐ സെൽഫി കാമറയും ഏറ്റവും നൂതന ഡ്യൂ ഡ്രോപ്പ് ഡിസ്പ്ലേയും അടങ്ങിയ ഫോണ്‍ സഫയർ ബ്ലൂ, സ്കൈ ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്. 6 ജിബി റാമും 64 ജിബി റോമും അടങ്ങിയ ഫോണിന് 17,999 രൂപയുമാണ് വില.
12 എൻഎം പ്രോസസ് ടെക്നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിൻ 710 പ്രോസസർ, ആൻഡ്രോയിഡ് 9 ഇന്റലിജന്റ് ഇഎംയുഐ 9.0, 3400 എംഎഎച്ച് ബാറ്ററി, 6.21 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീൻ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
12 എൻഎം പ്രോസസ് ടെക്നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിൻ 710 പ്രോസസർ, ആൻഡ്രോയിഡ് 9 ഇന്റലിജന്റ് ഇഎംയുഐ 9.0, 3400 എംഎഎച്ച് ബാറ്ററി, 6.21 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീൻ എന്നിവയാണ് മറ്റു ഫീച്ചറുകൾ.