കൊച്ചി: സ്കോഡ വീണ്ടും റാപ്പിഡ് മോണ്ടി കാർലോ അവതരിപ്പിച്ചു. സ്കോഡയുടെ മോട്ടോർ സ്പോർട് പാരന്പര്യം ഓർമിപ്പിക്കുന്നതാണ് മോണ്ടി കാർലോയുടെ ഇന്റീരിയർ. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിലും മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലും മോണ്ടി കാർലോ ലഭ്യമാണ്. രാജ്യത്തെ എല്ലാ അംഗീകൃത സ്കോഡ ഡീലർമാരിൽനിന്നും ഫൽഷ് റെഡ് കളർ സ്കീമിലുള്ള സ്കോഡ റാപ്പിഡ് മോണ്ടി കാർലോ ലഭ്യമാകും. 11.16 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇന്ത്യയിൽ എല്ലായിടത്തും ഒരേ വിലയിലാണ് കാറുകൾ ലഭ്യമാക്കുന്നത്.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ ഡ്യുവൽ എയർബാഗുകളും എബിഎസും (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉറപ്പാക്കിയിരിക്കുന്നു. മോണ്ടി കാർലോയിൽ ലഗേജിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടിവരില്ല. 460 ലിറ്റർ ബൂട്ട് സ്പേസും കൂൾഡ് ഗ്ലൗ ബോക്സ് കംപാർട്ട്മെന്റും ഫ്രണ്ട് ഡോർ പോക്കറ്റിൽ കറുപ്പ് നിറത്തിലുള്ള വേസ്റ്റ് ബിൻ സൗകര്യവും ഉണ്ട്.