മുംബൈ: ഇംപാക്ട് ഡിസൈൻ ഫിലോസഫിയുടെ അടിസ്ഥാനത്തിൽ ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ച ഹാച്ച് ബാക്ക് മോഡൽ തിയാഗോ രണ്ടു ലക്ഷത്തിന്റെ നിറവിൽ. 2016 ഏപ്രിലിലാണ് തിയാഗോ ഇന്ത്യൻ നിരത്തുകളിൽ അവതരിച്ചത്. വളരെ മത്സരം നടക്കുന്ന ഹാച്ച്ബാക്ക് സെഗ്മെന്റിലേക്കാണ് നിരവധി ഫസ്റ്റ് ക്ലാസ് ഫീച്ചറുകളുമായി തിയാഗോയെ ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ചത്. വാഹനത്തിന് ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞത് ടാറ്റാ മോട്ടോഴ്സിന് ഒരു പുതുജന്മവും സമ്മാനിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിരവധി അപ്ഡേഷനുകളും തിയാഗോയ്ക്കു ലഭിച്ചു. 2017ൽ രണ്ട് എഎംടി വേരിയന്റുകളും ഫെസ്റ്റീവ് എഡിഷനും വിപണിയിലെത്തി. 2018ൽ തിയാഗോ എൻആർജിയും ജെടിപിയും കൂടാതെ ഒരു ടോപ് എൻഡ് വേരിയന്റും എത്തി. ഈ വർഷം തിയാഗോ ഫേസ്ലിഫ്റ്റും എത്തിയേക്കും.