തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്കു മാറ്റുന്നു. ഈ സൗകര്യം നിലവിൽ വരുന്നതിനാൽ നേരിട്ടുള്ള പണമിടപാട് ഏപ്രിൽ ഒന്നു മുതൽ കാഷ് കൗണ്ടർ മുഖേന സ്വീകരിക്കില്ല. ബാങ്ക് വെർച്വൽ അക്കൗണ്ട് വഴിയോ ഓണ്‍ലൈനായി മാത്രമേ തുകകൾ അടയ്ക്കാൻ സാധിക്കുകയുള്ളൂ.
ഡിജിറ്റൽ പണമിടപാട് ലളിതമാക്കാനായി കെഎഫ്സി ബാങ്കുകൾ വഴി വെർച്വൽ അക്കൗണ്ട് സംവിധാനം ആരംഭിച്ചിരിക്കുന്നു. ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്നാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
വായ്പയുടെ നന്പർ തന്നെ അക്കൗണ്ട് നന്പറായി ഉപയോഗിച്ചുകൊണ്ട് ഫെഡറൽ ബാങ്കിലോ, സൗത്ത് ഇന്ത്യൻ ബാങ്ക് മുഖേനയും അവരവരുടെ വെർച്വൽ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാം. തുക നിക്ഷേപിച്ചാലുടൻ അതിന്റെ വിവരങ്ങൾ ലോണ്‍ അക്കൗണ്ടിൽ വരവുവയ്ക്കുകയും ചെയ്യും.
ന്യൂജനറേഷൻ ബാങ്കുകൾക്ക് തുല്യമായ ഓണ്‍ലൈൻ പേമെന്റ് സംവിധാനത്തോടുകൂടിയ ഓണ്‍ലൈൻ കസ്റ്റമർ പോർട്ടൽ ഇതിന്റെ ഭാഗമായി നടപ്പിലാക്കി. ഉപഭോക്താക്കൾക്ക് ഓണ്‍ലൈൻ രജിസ്റ്റർ ചെയ്ത് അവരുടെ ലോണ്‍ അക്കൗണ്ട് വിവരങ്ങൾ അറിയിക്കുന്നതിനും തുടർന്ന് അടയ്ക്കേണ്ട തുക ഓണ്‍ലൈനായി അടയ്ക്കുന്നതിനും ഈ സംവിധാനം വഴി സാധിക്കുന്നു.