ന്യൂഡൽഹി: മാർച്ച് 31നകം ആദായനികുതി വകുപ്പിന്റെ പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) ഉള്ളവർ അത് ആധാറുമായി ബന്ധിപ്പിക്കണം എന്ന് പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) നിർദേശിച്ചു. ആധാർ ബന്ധിപ്പിക്കുന്നതിനെതിരായ എല്ലാ നിയമയുദ്ധങ്ങളും അവസാനിച്ച സാഹചര്യത്തിലാണിത്. പാൻ ഉടമകളിൽ പകുതിപ്പേരേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ആദായ നികുതി റിട്ടേൺ നല്കാൻ പാൻ -ആധാർ ബന്ധനം നിർബന്ധമാണ്.