മുംബൈ: വിദേശനാണ്യ ശേഖരത്തിൽ ഇടിവ്. 40,000 കോടി ഡോളറിനു താഴെയായി റിസർവ് ബാങ്കിന്റെ വിദേശനാണ്യ ശേഖരം.
ഫെബ്രുവരി എട്ടിനവസാനിച്ച ആഴ്ച 2,119.3 കോടി ഡോളറാണു ശേഖരത്തിൽ കുറവുവന്നത്. ഇതോടെ ശേഖരം 39,812.23 കോടി ഡോളറായി. ഫെബ്രുവരി ഒന്നിനാണ് അനേകമാസങ്ങൾക്കുശേഷം ശേഖരം 40,000 കോടി ഡോളർ കടന്നത്. വിദേശനിക്ഷേപകർ രാജ്യത്തുനിന്നു പിൻവാങ്ങുന്നത് ശേഖരം ചുരുങ്ങാൻ കാരണമായി.