മുംബൈ: ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ (ഒഎൻജിസി) അറ്റാദായം ഉയർന്നു. ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 65 ശതമാനമുയർന്ന് 8,263 കോടി രൂപയായി. വരുമാനം 20.4 ശതമാനം ഉയർന്ന് 27,694 കോടി രൂപയായി.