ന്യൂഡൽഹി: മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ജനുവരിയിൽ 2.76 ശതമാനമായി കുറഞ്ഞു. ഡിസംബറിൽ 3.8 ശതമാനമായിരുന്നു, കഴിഞ്ഞവർഷം ജനുവരിയിൽ 3.02 ശതമാനവും.
ഇന്ധനവിലക്കയറ്റം താണതാണ് വലിയ ഘടകമായത്. തലേമാസം 8.38 ശതമാനമായിരുന്ന ഇന്ധനവിലക്കയറ്റം 1.85 ശതമാനമായി താണു. ഫാക്ടറി ഉത്പന്നങ്ങളുടെ വിലക്കയറ്റവും 3.59 ശതമാനത്തിൽനിന്ന് 2.61 ലേക്ക് താണു. ഭക്ഷ്യവിലക്കയറ്റത്തോത് കൂടി 1.84 ശതമാനമായി.
പത്തുമാസത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് ജനുവരിയിലെ വിലക്കയറ്റം.