ബംഗളൂരു: ബംഗളൂരുവില്‍ ഈ മാസം 20 മുതല്‍ 24 വരെ നടക്കുന്ന എയ്റോ ഇന്ത്യാ പ്രദര്‍ശനത്തില്‍ അത്യാധുനിക വിമാനങ്ങള്‍ അവതരിപ്പിക്കുമെന്ന് എയർബസ് അറിയിച്ചു. എയര്‍ബസ് ശൃംഖലയില്‍ ഏറ്റവും പുതുതായി കൂട്ടിച്ചേര്‍ത്ത എ 330 നിയോയാണ് പ്രധാനപ്പെട്ടത്.
കൂടുതല്‍ മെച്ചപ്പെട്ട സാമഗ്രികള്‍, പുതുക്കിയ ചിറകുകള്, സമഗ്രമായ ഷാര്ക്ക്ലെറ്റുകള്, കൂടുതല്‍ കാര്യക്ഷമമായ എൻജിനുകള്‍ എന്നിവയുമായി എത്തുന്ന എ 330 നിയോയ്ക്ക് ഇന്ധനക്ഷമത, കാര്‍ബന്‍ ഡയോക്സൈഡ് പുറന്തള്ളല്‍ എന്നിവയുടെ കാര്യത്തില്‍ 25 ശതമാനം നേട്ടം കൈവരിക്കാനാവും.
ഇരട്ട എൻജിന് റോട്ടോര്‍ ക്രാഫ്റ്റുകളായ എച്ച് 135, എച്ച് 145 എന്നിവയുടെ പ്രദര്‍ശനവും എയ്റോ ഇന്ത്യ പ്രദര്‍ശന വേദിയില്‍ ഉണ്ടാകും. വ്യോമയാന രംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തിനു സഹായകമായ രീതിയിൽ എയര്‍ബസിന്റെ സംഭാവനകളും എയ്റോ ഇന്ത്യയിലെ പവലിയനില്‍ അവതരിപ്പിക്കുമെന്ന് എയര്‍ബസ് ഇന്ത്യ - ദക്ഷിണേഷ്യാ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ആനന്ദ് ഇ സ്റ്റാന്‍ലി പറഞ്ഞു.