കൊച്ചി: ലോക കേരളസഭയുടെ ആദ്യ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം നാളെ ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ നിയസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.
കെ.സി. ജോസഫ് എംഎൽഎ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ ഡോ. എം.എ. യൂസഫലി, റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ഡയറക്ടർമാരായ ഡോ. ആസാദ് മൂപ്പൻ, ഡോ. രവി പിളള, ഡോ. എം. അനിരുദ്ധൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനം 16ന് സമാപിക്കും.