മുംബൈ: രൂപയ്ക്ക് നല്ല കയറ്റം. ഡോളറിന്റെ നിരക്ക് 47 പൈസ താണ് 70.70 രൂപയായി. ക്രൂഡ് ഓയിൽവില കുറഞ്ഞുനിന്നതാണ് രൂപയ്ക്ക് നേട്ടമുണ്ടാകാൻ കാരണം. എന്നാൽ ക്രൂഡ് ഓയിലിന് വൈകുന്നേരം വില കയറിത്തുടങ്ങി. ക്രൂഡ് വില 2.58 ശതമാനം കയറി 63.1 ഡോളറായി. ഒരു വീപ്പയ്ക്ക് 1.59 ഡോളറാണ് ഉച്ചയ്ക്കുശേഷം കയറിയത്.
അമേരിക്കയിൽ ഉത്പാദനം കൂടിയെന്നതിന്റെ പേരിൽ കഴിഞ്ഞദിവസങ്ങളിൽ 60 ഡോളറിനടുത്തായിരുന്നു ബ്രെന്റ് ഇനം ക്രൂഡ് വില. വെനസ്വേലയ്ക്കും ഇറാനുമെതിരായ യുഎസ് ഉപരോധം ഫലം കാണുന്നതിന്റെയും യുഎസ്-ചൈന വ്യാപാര ചർച്ച പുരോഗതി കാണിക്കുന്നതിന്റെയും പേരിലാണ് വില കൂടുന്നത്.
സ്വർണവിലയും കയറിത്തുടങ്ങി. ഔൺസിന് (31.1 ഗ്രാം) 1305 ഡോളറിനു താഴെയെത്തിയ സ്വർണവില ഇന്നലെ വൈകുന്നേരം 1313.61 ഡോളർവരെ എത്തി.