കൊച്ചി: ഹർത്താൽ നിയന്ത്രണ ബിൽ എത്രയും വേഗം നിയമസഭ പാസാക്കി നിയമമാക്കണമെന്നു ഫിക്കി സ്റ്റേറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന വ്യവസായ- വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ഹർത്താൽ നിർത്തലാക്കിയാൽ മാത്രമേ കേരളത്തിൽ വാണിജ്യ വ്യവസായ നിക്ഷേപങ്ങൾ ഉണ്ടാകൂവെന്നു ഹർത്താൽ വിമുക്ത കേരളം എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച ചർച്ചാ യോഗം ചൂണ്ടിക്കാട്ടി. ഹർത്താലുകൾക്കെതിരേ ജനകീയ മുന്നേറ്റത്തിനു മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു.
ഹർത്താലുകൾക്കെതിരെ സമൂഹത്തിൽ വ്യാപകമായ ബോധവത്കരണം നടത്തുന്നതിന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ ഏകോപിപ്പിച്ച് നടപടികൾ സ്വീകരിക്കും. പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ യോഗങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഹർത്താലുകളുമായി മുന്നോട്ടു പോകുന്ന പാർട്ടികളോട് സഹകരിക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തും. ഹർത്താലുകൾക്കെതിരായ നിയമനപടികൾക്ക് ശക്തമായ പിന്തുണ നൽകാനും കേസിന് വേണ്ടി ഏതറ്റം വരെയും പോകാനും തീരുമാനിച്ചു.
ഫിക്കി സ്റ്റേറ്റ് കൗണ്‍സിൽ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ്, കോ ചെയർ ദീപക് എൽ. അസ്വാനി, കേരള ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ബിജു രമേശ്, കേരള മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എം.എ. യൂസഫ്, സ്പെഷൽ എക്കണോമിക് സോണ്‍ പ്രസിഡന്റ് കെ.കെ. പിള്ള, ഹർത്താൽ വിരുദ്ധ സമിതി കണ്‍വീനർ ഗോപകുമാർ, തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ജോജി, സെപ്സ് വൈസ് ചെയർമാൻ ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.