കൊച്ചി: കേരളത്തിലെ പാരന്പര്യേതര ഊർജമേഖലയിലെ സംരംഭകരുടെയും പ്രമോട്ടർമാരുടെയും അസോസിയേഷനായ ക്രീപ സംഘടിപ്പിക്കുന്ന മൂന്നാമതു ഗ്രീൻ പവർ എക്സ്പോ നാളെ മുതൽ 15 വരെ കൊച്ചി ബോൾഗാട്ടി ഈവന്റ് സെന്ററിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞു മൂന്നിന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. കേന്ദ്ര പാരന്പര്യേതര ഊർജമന്ത്രാലയം, കേരള സർക്കാർ, അനെർട്ട്, ശുചിത്വ മിഷൻ എന്നിവരുമായി ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ രാത്രി എട്ടു വരെയായിരിക്കും പ്രദർശനം.
14ന് പാരന്പര്യേതര ഊർജമേഖലയുമായി ബന്ധപ്പെട്ട സെമിനാറിൽ ഫെഡറേഷൻ ഓഫ് ഓൾട്ടർനേറ്റ് എനർജി ടെക്നോളജി ഓർഗനൈസേഴ്സ് ആൻഡ് പ്രഫഷണൽസ് ഡയറക്ടർ ഇ.ആർ. പ്രവീണ്‍ കുമാർ സൂദ് പ്രഭാഷണം നടത്തും.
തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സി. നല്ലശിവൻ, സോളാർ എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ സീനിയർ ഫെല്ലോ ഡോ. വി പ്രേമചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.