കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, പ്രമുഖ ഓട്ടോമൊബൈൽ നിർമാതാക്കളായ കിയാ മോട്ടേഴ്സുമായി സഹകരണത്തിനു ധാരണാപത്രം ഒപ്പിട്ടു. കിയാ മോട്ടോഴ്സിന്റെ ഉപഭോക്താക്കൾക്കും ഡീലർമാർക്കും ബാങ്കിംഗ് - സാന്പത്തിക ഇടപാടുകൾക്കുള്ള വണ്‍ - സ്റ്റോപ്പ് സൊല്യൂഷനായി ആക്സിസ് ബാങ്ക് പ്രവർത്തിക്കാനാണ് ധാരണയായിരിക്കുന്നത്. ഫണ്ടിംഗ്, കാഷ് ക്രെഡിറ്റ്, വാഹന വായ്പ, ഫാസ്റ്റ് ടാഗ്സ് തുടങ്ങിയ എല്ലാ സേവനങ്ങളും ലഭ്യമാകും.
ഇന്ത്യൻ വാഹനമേഖലയുടെ വളർച്ചയ്ക്കു പിന്തുണയായി കിയാ മോട്ടോഴ്സുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും കിയാ മോട്ടോഴ്സ് ഉപഭോക്താക്കൾക്കും ഡീലർമാർക്കും ആവശ്യമായ എല്ലാ സാന്പത്തിക സേവനങ്ങളും വാഗ്ദാനം ചെയ്യുകയാണെന്നും ആക്സിസ് ബാങ്ക് ചെറുകിട-ഇടത്തരം സംരംഭക വിഭാഗം മേധാവിയും പ്രസിഡന്റുമായ ജെ.പി. സിംഗ് പറഞ്ഞു. ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാത്ത ഉടമസ്ഥാവകാശമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കിയാ മോട്ടോഴ്സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയിൽസ് ഓഫീസറുമായ യോങ് എസ്. കിം പറഞ്ഞു.