തൃശൂർ: ഉയർന്ന മാർക്കുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നല്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് ആരംഭിച്ച എസ്ഐബി സ്കോളർ സ്കോളർഷിപ് പദ്ധതിയിലേക്കു സംസ്ഥാനത്തെ 65 വിദ്യാർഥികളെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ സംഗമം ഇന്നലെ തൃശൂരിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ജി. മാത്യു നിർവഹിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 104 വിദ്യാർഥികൾ ഈ പദ്ധതിപ്രകാരം ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാേക്കമുള്ള കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്കാണു സ്കോളർഷിപ് നല്കുന്നത്. ഓരോ ജില്ലയിലെയും സർക്കാർ സ്കൂളുകളിൽനിന്നാണു വിദ്യാർഥികളെ തെരഞ്ഞെടുത്തത്
എംബിബിഎസ്, ബിടെക് ഉൾപ്പെടെയുള്ള കോഴ്സുകളിൽ പഠിക്കാനുള്ള ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയാണു സ്കോളർഷിപ് തുകയായി ഓരോ വിദ്യാർഥിക്കും നല്കുന്നത്. ചടങ്ങിൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ കെ. തോമസ് ജോസഫ്, ജി. ശിവകുമാർ, എസ്ഐബി ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, സീനിയർ ജനറൽ മാനേജർ ടി.ജെ. റാഫേൽ എന്നിവർ ആശംസയർപ്പിച്ചു.