കൊച്ചി: ഇന്ത്യക്കകത്തും പുറത്തുമുള്ള നിക്ഷേപകരെ ആകർഷിച്ച് വിവിധ സംരംഭങ്ങളിലൂടെ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ’അസെൻഡ് 2019’ ഫെബ്രുവരി 11ന് കൊച്ചിയിൽ നടത്തും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിലാണു പരിപാടി.
കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, നയകർത്താക്കൾ, വിദേശ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, നയകർത്താക്കൾ, വിദേശ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.