തിരുവനന്തപുരം: കേരളത്തിലെ 90 ശതമാനം തിയറ്ററുകളും സാങ്കേതിക മികവില്ലാതെ മോശം അവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്നു പ്രശസ്ത സൗണ്ട് ഡിസൈനറും ഓസ്കർ അവാർഡ് ജേതാവുമായ റസൂൽ പൂക്കുട്ടി. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയ്ക്കായി ഒന്നും ചെയ്യാതെ സർക്കാർ നികുതി മാത്രം ഈടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സാങ്കേതികമായും കലാപരമായും ഉയരണമെങ്കിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം. ചെറിയ ബജറ്റിൽ ജീവിതം പറയുന്ന ചെറിയ സിനിമകൾ ഇപ്പോൾ ഇല്ലാതാവുകയാണ്. വമ്പൻ സിനിമകൾ മാത്രം ഉണ്ടാവുന്ന കാലമാണ് വരാൻ പോകുന്നത്. പ്രേക്ഷകരെ തിയറ്ററിലെത്തിക്കാൻ സാങ്കേതികത്തികവുള്ള ബിഗ് ബജറ്റ് സിനിമകൾക്കേ കഴിയൂ എന്ന തരത്തിൽ പുതിയൊരു സിനിമ സംസ്കാരം ഉണ്ടാവുകയാണ്. എന്നാൽ, അത്തരം സിനിമകളെ അതിന്റെ എല്ലാ പെർഫെക്ഷനോടെയും കാഴ്ചക്കാരിലെത്തിക്കാനാകുന്നില്ല.
സിനിമ എടുക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ പ്രയാസകരമല്ല. പക്ഷേ പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കുക എന്നതാണ് സിനിമ നേരിടുന്ന വലിയ വെല്ലുവിളി. അതിനാലാണ് കൊച്ചുസിനിമകൾ ഉണ്ടായാലും അവയ്ക്ക് തിയറ്ററിൽ നിലനിൽപ്പില്ലാതെ പോകുന്നത്. ബോളിവുഡ് സിനിമകൾക്ക് തുല്യമായ രീതിയിൽ മലയാള സിനിമയും വൻ ബജറ്റിനു പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു.