കണ്ണൂർ: കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മികച്ച രീതിയില്‍ ബാങ്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
സര്‍വീസ് സഹകരണ ബാങ്കുകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും സഹകരണരംഗത്തെ കുതിച്ചുചാട്ടത്തിനും കേരള ബാങ്ക് വഴിവയ്ക്കും. ബാങ്ക് നിലവില്‍ വരുമ്പോള്‍ ജില്ലാബാങ്കിലേതുൾപ്പെടെ എല്ലാ ജീവനക്കാരും ബാങ്കിന്റെ ഭാഗമാകും.
ജില്ലാ ബാങ്കുകളുടെ കരുത്ത് മുഴുവന്‍ സംസ്ഥാന ബാങ്കിലേക്ക് ആവാഹിക്കും. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏത് ഷെഡ്യൂള്‍ഡ് ബാങ്കിനോടും കിടപിടിക്കാനുള്ള കരുത്ത് കേരള ബാങ്കിനുണ്ടാകും. ജില്ലാ ബാങ്കുകളിലൂടെ പ്രൈമറി ബാങ്കുകള്‍ക്ക് ലഭിക്കുന്ന എല്ലാ സഹായവും നേരിട്ടു ലഭിക്കുന്ന നിലയുണ്ടാകും. കേരള ബാങ്കിന്റെ നേരിട്ടുള്ള കൈകാര്യകര്‍ത്താവായി പ്രൈമറി ബാങ്കുകള്‍ മാറും- മുഖ്യമന്ത്രി ഉറപ്പുനല്‍കി.