ന്യൂഡൽഹി: റെയിൽവേയിലെ ലോക്കോ റണ്ണിംഗ് സ്റ്റാഫിന്റെ റണ്ണിംഗ് അലവൻസ് ഇരട്ടിയിലേറെയാക്കി. ലോക്കോ ഡ്രൈവർമാർ, അസിസ്റ്റന്റ് ഡ്രൈവർമാർ, ഗാർഡുമാർ തുടങ്ങിയവരുടെ റണ്ണിംഗ് അലവൻസ് 100 കിലോമീറ്റിന് 255 രൂപയിൽനിന്ന് 520 രൂപയാക്കി. ഒരു വർഷം 1,225 കോടി രൂപയുടെ അധികച്ചെലവുണ്ടാക്കുന്നതാണു തീരുമാനം. 2017 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണു വർധന. കുടിശികയായി 4,500 കോടി രൂപ നല്കും.