തൃശൂർ: ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിൽ ധനലക്ഷ്മി ബാങ്കിന് 16.89 കോടി രൂപ അറ്റാദായം. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 21.74 കോടിയായിരുന്നു. അറ്റപലിശ മാർജിൻ 2.89ൽനിന്ന് 2.97 ശതമാനമായി ഉയർന്നു.
ബാങ്കിന്റെ പ്രവർത്തനലാഭം 27 കോടി രൂപയിൽനിന്ന് 37 കോടി രൂപയായി ഉയർന്നു. അറ്റ നിഷ്ക്രിയ ആസ്തി 174 കോടി രൂപയാണ് (2.93%). മൊത്ത നിഷ്ക്രിയ ആസ്തി 508 കോടി രൂപയും.
തൃശൂർ ആസ്ഥാനമായുള്ള ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 13.52 ശതമാനമാണ്. മുൻവർഷം ഇത് 11.50 ശതമാനമായിരുന്നു.
2018 ഡിസംബറിൽ വളർച്ചാനിരക്ക് 10.46 ശതമാനത്തിൽനിന്നും 10.53 ശതമാനമായി ഉയർന്നു.