തൃശൂർ: പ്രളയത്തിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്കായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വാഗ്ദാനം ചെയ്ത വീടുകളുടെ നിർമാണം ആരംഭിക്കുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലായി 250 ഭവനങ്ങളാണ് ഫൗണ്ടേഷൻ നിർമിച്ചുനല്കുക.