കൊച്ചി: അലുംമ്നി സൊസൈറ്റി ഓഫ് എഒടിഎസ് (എഎസ്എ കേരള) രക്ഷാധികാരി എഡ്ഗാർ മോറിസിനു ജപ്പാന്റെ സിവിലിയൻ ബഹുമതി. കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലെ നിപ്പോണ്‍ കേരള സെന്ററിൽ നടന്ന ചടങ്ങിൽ ചെന്നൈയിലെ ജപ്പാൻ കോണ്‍സൽ ജനറൽ കോജിറോ ഉച്ചിയാമയാണു ബഹുമതി സമ്മാനിച്ചത്.
ജാപ്പനീസ് പ്രൊഡക്ഷൻ മാനേജ്മെന്റ് ടെക്നിക്കുകൾ, ജപ്പാനിലെ തൊഴിൽ സംസ്കാരം, സാമൂഹ്യ സംസ്കാരം, ഭാഷ തുടങ്ങിയവ മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതു പരിഗണിച്ചാണ് അംഗീകാരം.
ജാപ്പനീസ് പ്രൊഡക്ഷൻ മാനേജ്മെന്റ് ടെക്നിക്കുകൾ, ജപ്പാനിലെ തൊഴിൽ സംസ്കാരം, സാമൂഹ്യ സംസ്കാരം, ഭാഷ തുടങ്ങിയവ മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതു പരിഗണിച്ചാണ് അംഗീകാരം.