കൊച്ചി: വിവോ വൈ91 വിപണിയിൽ. മീഡിയ ടെക് ഹീലിയോ പി 22 പ്രോസസർ, ആൻഡ്രോയ്ഡ് 8.1 ഫണ്‍ടച്ച് 4.5 ഓപ്പറേറ്റിംഗ് സിസ്റ്റം, 2 ജിബി റാം, 32 ജിബി റോം, 13+2 എംപി ഡുവൽ റിയർ കാമറ, 8 എംപി സെൽഫി കാമറ, 4030 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 6.22 ഇഞ്ച് ഹാലോ ഫുൾവ്യൂ ടിഎം ഡിസ്പ്ലേയോടുകൂടിയ ബെസലുകൾ ഇല്ലാത്ത ഹാൻഡ് സെറ്റിന്റെ വില 10,990 രൂപയാണ്.