കൊച്ചി: കേരളത്തിലേയും തമിഴ്നാട്ടിലേയും സ്കൂളുകൾക്കായി "വണ്ടർലാ’ ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. ഇടുക്കി അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളിനാണ് ഒന്നാം സ്ഥാനം.
ഈറോഡ് ഭാരതീയ വിദ്യാഭവൻ മെട്രിക് എച്ച്എസ്എസ്, തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും ആലപ്പുഴ പനവളളി എംഎഎം എൽപിഎസ്, എറണാകുളം കങ്ങരപ്പടി ഹോളിക്രോസ് കോണ്‍വന്റ് സ്കൂൾ, തിരുവനന്തപുരം പാങ്ങോട് കെവിയുപി സ്കൂൾ എന്നിവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച നിലവാരം പുലർത്തിയ 30 സ്കൂളുകൾക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്കൂളുകൾക്ക് യഥാക്രമം 50,000, 25,000, 15,000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
മികച്ച പരിസ്ഥിതി ഊർജ സംരക്ഷണ പരിപാടികളാണ് പല സ്കൂളുകളും നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് വണ്ടർലാ മാനേജ്മെന്റ് അറിയിച്ചു. കൊച്ചിയിൽ ഫെബ്രുവരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.