കൊച്ചി: ആമസോണിൽ ഞായറാഴ്ച മുതൽ ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടക്കും. ആമസോണ്‍ പ്രൈം അംഗങ്ങൾക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ സെയിലിൽ പങ്കെടുക്കാം. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരത്തിനൊപ്പം വേഗത്തിലുള്ള വിതരണവും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം ഇടപാടുകൾക്ക് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇഎംഐ ഓപ്ഷനുകൾ സ്വീകരിക്കുന്നവർക്ക് 10 ശതമാനം അധിക കാഷ് ബാക്ക് ലഭിക്കും.