ചെന്നൈ: തങ്ങളുടെ പ്രധാന സൗന്ദര്യവർധക ഉത്പന്നമായ ഫെയറെവറിനെ പുതിയ രൂപത്തിൽ വീണ്ടും വിപണിയിൽ അവതരിപ്പിക്കുമെന്ന് കവിൻകെയർ പ്രഖ്യാപിച്ചു. ഇതിനൊപ്പം ഫെയറെവർ നെക്സ്റ്റ് എന്ന പുതിയ ഉത്പന്നംകൂടി അവതരിപ്പിച്ച് സൗന്ദര്യവർധക ഉത്പന്നശ്രേണി വിപുലീകരിക്കും. ഇതിലൂടെ രാജ്യത്തെ 3000 കോടി രൂപ വരുന്ന സൗന്ദര്യവർധക ഉത്പന്നങ്ങളുടെ മാർക്കറ്റിൽ ശക്തമായ തിരിച്ചുവരവ് ഉറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പ്രകൃതിദത്ത ഉത്പന്നങ്ങൾക്കാണ് ഇന്ന് ആഗോളതലത്തിൽ ഉപയോക്താക്താക്കൾഏറെ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലും ഈ പ്രവണത ഏറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിദത്ത ഉത്പന്നങ്ങളുടെ പ്രത്യേക കൂട്ടിലൂടെ ഉരുത്തിരിച്ചെടുത്ത ഫോർമുലേഷനുകളാണ് ഓരോ ഉത്പന്നത്തിലുമുള്ളതെന്ന് കവിൻകെയർ ഡയറക്ടറും സിഇഒയുമായ വേങ്കടേഷ് വിജയരാഘവൻ പറഞ്ഞു.
പുനരവതരണത്തിന്റെ ഭാഗമായി ബ്രാൻഡ് ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന പിങ്ക് നിറത്തിൽനിന്ന് ലോഗോ ഉറച്ച വ്യക്തിത്വത്തിന്റെ പ്രതീകമായ ചുവപ്പിലേക്കു മാറി. പതിയ രൂപത്തിലും ഫോർമുലേഷനിലും എത്തുന്ന ഫെയറെവർ ശ്രേണിയിലുള്ള ഉത്പന്നങ്ങൾ എട്ടു രൂപ മുതൽ എല്ലാ റീടെയ്ൽ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.