ന്യൂഡൽഹി: വിപണിയിൽ മുന്നേറുന്ന മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡൽ ബലേനോയുടെ ടൊയോട്ടാ മോഡൽ ഈ വർഷം അവസാനം വിപണിയിലെത്തും. മാരുതി സുസുകി ഇന്ത്യ -ടൊയോട്ടാ കിർലോസ്കർ മോട്ടോഴ്സ് സഹകരണത്തിലാണ് ബലേനോയുടെ പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നത്. ഇപ്പോൾ നിരത്തിലുള്ള ബലേനോയിൽ ടൊയോട്ടയുടെ ഫീച്ചറുകളും പ്രത്യേകതകളും ഉൾപ്പെടുത്തും.
2018 മാർച്ചിൽ ഇരു കമ്പനികളും ഹൈബ്രിഡ്, മറ്റു മോഡലുകൾ പരസ്പര സഹകരണത്തോടെ പുറത്തിറക്കുമെന്ന കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിലൂടെ മാരുതി ബലേനോ, കോംപാക്ട് എസ്യുവിയായ ബ്രെസ എന്നിവ ടൊയോട്ടയ്ക്കും ടൊയോട്ടയുടെ കൊറോള ഹൈബ്രിഡ് മാരുതിക്കും കൈമാറും. ഇതുകൂടാടെ മാരുതി സുസുകി ഡിസൈൻ ചെയ്യുന്ന വാഹനങ്ങൾ ടൊയോട്ട കിർലോസ്കറിന്റെ പ്ലാന്റിൽ നിർമിക്കുകയും രണ്ടു കമ്പനികളുടെയും ഡീലർഷിപ്പുകൾ വഴി വിതരണത്തിനെത്തുകയും ചെയ്യും.