കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 10 വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച 20 വയസിനു താഴെയുള്ളവരെ ആദരിക്കാനായി എസ്ബിഐ അവതരിപ്പിക്കുന്ന "യോനൊ 20 അണ്ടർ ട്വന്റി' അവസാന റൗണ്ടിലേക്ക്. സുസ്ഥിരത, പ്രകടനം, കല, അഭിനയം, സംരംഭകത്വം അല്ലെങ്കിൽ ഇന്നോവേഷൻ, സ്പോർട്സ്, ഗ്ലോബൽ ഇന്ത്യൻ, വൈകല്യമുള്ള ചാന്പ്യൻ തുടങ്ങിയ വിഭാഗങ്ങളിലായി യുവ വിജയികളെ അനുമോദിക്കാനാണ് എസ്ബിഐ പദ്ധതി.
കഴിഞ്ഞ ഒക്്ടോബറിലാണ് യോനൊ 20 അണ്ടർ ട്വന്റി പദ്ധതിക്ക് എസ്ബിഐ തുടക്കമിട്ടത്. ബോളിവുഡ് താരങ്ങളായ സോഹ അലി ഖാൻ, ദിയ മിർസ, സ്പോർട്സ് ജേർണലിസ്റ്റും എഴുത്തുകാരനുമായ ബോറിയ മജുംദാർ, മൈക്രോസോഫ്റ്റ് ഇന്ത്യ എംഡി ശശി ശ്രീധരൻ, എൻസിപിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മല്ലിക ഡ്യൂ തുടങ്ങിയവർ ചേർന്നതാണ് ജൂറി പാനൽ.
ഓരോ വിഭാഗത്തിലും മൂന്നു പെണ്‍കുട്ടികളെയും മൂന്ന് ആണ്‍കുട്ടികളെയും വീതം ജൂറി ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. 27 വരെ നടക്കുന്ന ഓണ്‍ലൈൻ വോട്ടിംഗിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക. www.yonosbi20 under20.com എന്ന വെബ്സൈറ്റ് വഴിയാണ് വോട്ടിംഗ്. ഫെബ്രുവരി നാലിനു ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള പുരസ്കാരം സമ്മാനിക്കും.