കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ ഫ്ലാഗ്ഷിപ് റെമിറ്റൻസ് സർവീസായ മണി 2 ഇന്ത്യ(എം2ഐ)യുടെ അമേരിക്കയിലുള്ള ഉപയോക്താക്കൾക്കായി ലോയൽറ്റി പ്രോഗ്രാം ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഇന്ത്യയിലേക്കു പണം അയയ്ക്കുന്ന ഉപയോക്താക്കൾക്കായി പ്രത്യേക ഫോറക്സ് റേറ്റ് നല്കുന്ന എം2ഐ റിവാർഡ്സും ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു.
റെമിറ്റൻസുകൾക്കു പ്രത്യേകമായി ലോയൽറ്റി പ്രോഗ്രാം അവതരിപ്പിക്കുന്ന ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ. റെമിറ്റൻസ് രംഗത്തു മികച്ച പ്രകടനമാണ് ഐസിഐസിഐ കാഴ്ചവയ്ക്കുന്നതെന്നും ഓരോ ഇടപാട് നടത്തുന്ന സമയത്തും ഉപയോക്താക്കൾക്കു റിവാർഡുകൾ ലഭിക്കുമെന്നും ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ വിജയ് ചന്ദോക്ക് പറഞ്ഞു.
അയയ്ക്കുന്ന പണത്തിന്റെ മൂല്യം, ഇടപാടുകൾ എന്നിവ അനുസരിച്ച് ബ്ലൂ, സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ എം2ഐ ഉപയോക്താക്കളെ തിരിച്ചിട്ടുണ്ട്. ബ്ലൂ വിഭാഗത്തിലാണ് എം2ഐ റിവാർഡ്സ് പ്രോഗ്രാം തുടങ്ങുന്നത്. പിന്നീട് നടത്തുന്ന ഇടപാടുകൾ അനുസരിച്ച് ഓരോ വിഭാഗത്തിലേക്കു മാറാം.