സിയാറ്റിൽ: ലോകത്തിലെ ഏറ്റവും സന്പന്നന്റെ ഭാര്യ ഇനി ഏറ്റവും സന്പന്ന സ്ത്രീയാകും. ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിന്റെ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസിന്റെ ഭാര്യ വിവാഹമോചനം വഴിയാണ് ഈ നേട്ടമുണ്ടാക്കുന്നത്. ബെസോസിന്റെ സന്പാദ്യമായ 13,700 കോടി ഡോളറിന്റെ (9.64 ലക്ഷം കോടി രൂപ) പകുതി ഭാര്യ മാക്കെൻസീക്കു ലഭിച്ചേക്കും എന്നു പലരും കരുതുന്നു. എന്നാൽ, സ്വത്തു വീതം വയ്പിനെപ്പറ്റി ഇരുവരും വിവാഹമോചന പ്രസ്താവനയിൽ പറഞ്ഞിട്ടില്ല.
1993ൽ വിവാഹിതരായ ഇവർ ഒരു വർഷത്തിനുശേഷം ആമസോൺ തുടങ്ങി. പേരെടുത്ത നോവലിസ്റ്റാണു മാക്കെൻസീ. 54 വയസുള്ള ബെസോസിന്റെയും 48 വയസുള്ള മാക്കെൻസീയുടെയും ദാന്പത്യത്തിൽ നാലു മക്കളാണുള്ളത്. ബെസോസിനു സന്പത്തിലുള്ള ഒന്നാംസ്ഥാനവും നഷ്ടപ്പെട്ടേക്കും.
ബെസോസിന്റെ സ്വത്തിൽ പകുതി (6,900 കോടി ഡോളർ) ലഭിച്ചാൽ ഇപ്പോൾ ലോകത്തിലെ അതി സന്പന്നയായ ഫ്രാൻസ്വാ ബെറ്റൻകോർട്ട് മെയേഴ്സിനെക്കാൾ വളരെ മുന്നിലാകും മാക്കെൻസീ. ല്ഓറിയൽ ഉടമയായ മെയേഴ്സിന്റെ സ്വത്ത് 4,560 കോടി ഡോളറാണ്.
ആമസോൺ കന്പനിയുടെ 16 ശതമാനം ഓഹരി ബെസോസിനാണ്. വാഷിംഗ്ടൺ പോസ്റ്റ് പത്രവും ബ്ലൂ ഒറിജിൻ എന്ന കന്പനിയും ബെസോസിന്റേതാണ്. ലോറേൻ സാഞ്ചെസ് എന്ന മുൻ ടിവി അവതാരകയുമായി ബെസോസ് അടുപ്പത്തിലായതാണു വിവാഹമോചന കാരണമായി പറയുന്നത്.