ന്യൂഡൽഹി: രാജ്യത്തെ ആഡംബര വാഹനവില്പനയിൽ മെഴ്സിഡസ് ബെൻസ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. 2018ൽ ആകെ 15,538 വാഹനങ്ങളാണ് മെഴ്സിഡസ് ബെൻസിൽനിന്ന് നിരത്തിലിറങ്ങിയത്. തുടർച്ചയായ രണ്ടാം വർഷമാണ് 15,000 വാഹനങ്ങൾക്കു മുകളിൽ വിറ്റതെന്ന പ്രത്യേകതയുമുണ്ട്. 2017ൽ 15,330 വാഹനങ്ങളായിരുന്നു മെഴ്സിഡസ് ബെൻസ് ഇന്ത്യ വിറ്റത്.
ആഗോളതലത്തിൽ 23 ലക്ഷം വാഹനങ്ങൾ മെഴ്സിഡസ് ബെൻസ് വിറ്റിട്ടുണ്ട്. കന്പനിയുടെ ചരിത്രത്തിൽത്തന്നെ ഇത് റിക്കാർഡാണ്. ഇന്ത്യയിൽ സാന്നിധ്യമറിയിച്ചതിന്റെ 25-ാം വാർഷിക വർഷമാണ് 2019 എന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.
ആഡംബരവാഹന വിഭാഗത്തിൽ ബിഎംഡബ്ല്യു, ജെഎൽആർ, വോൾവോ തുടങ്ങിയ കമ്പനികളും വില്പന റിപ്പോർട്ട് പുറത്തുവിട്ടു. ബിഎംഡബ്ല്യു ഇന്ത്യ 11,105 (13 ശതമാനം വളർച്ച) വാഹനങ്ങളും ജാഗ്വർ ആൻഡ് ലാൻഡ് റോവർ 4,596 (16 ശതമാനം വളർച്ച) വാഹനങ്ങളും വോൾവോ 2,638 (30 ശതമാനം വളർച്ച) വാഹനങ്ങളും 2018ൽ ഇന്ത്യയിൽ വിറ്റഴിച്ചു. അതേസമയം, ഒൗഡി ഇന്ത്യ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല.