+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​ബി​ഐ​ക്ക് നേ​പ്പാ​ളി​ന്‍റെ കത്ത്; വലിയ തുകകളുടെ കറൻസികൾ അനുവദിക്കണം

മും​ബൈ: 200 രൂ​പ, 500 രൂ​പ, 2000 രൂ​പ നോ​ട്ടു​ക​ൾ രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദിക്കണ​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ക്ക് (ആ​ർ​ബി​ഐ) നേ​പ്പാ​ൾ രാ​ഷ്‌​ട്ര ബാ​ങ്കി​ന്‍റെ (എ​ൻ​ആ​ർ​ബി) അ​ഭ്
ആ​ർ​ബി​ഐ​ക്ക് നേ​പ്പാ​ളി​ന്‍റെ കത്ത്; വലിയ തുകകളുടെ കറൻസികൾ അനുവദിക്കണം
മും​ബൈ: 200 രൂ​പ, 500 രൂ​പ, 2000 രൂ​പ നോ​ട്ടു​ക​ൾ രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദിക്കണ​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ക്ക് (ആ​ർ​ബി​ഐ) നേ​പ്പാ​ൾ രാ​ഷ്‌​ട്ര ബാ​ങ്കി​ന്‍റെ (എ​ൻ​ആ​ർ​ബി) അ​ഭ്യ​ർ​ഥ​ന. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് എ​ൻ​ആ​ർ​ബി ക​ത്തെ​ഴു​തി​യ​ത്.

ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്മെ​ന്‍റ് ആ​ക്ട് (ഫെ​മ) പ്ര​കാ​രം 100 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ നേ​പ്പാ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ല​വി​ൽ 100 രൂ​പ​യി​ൽ താ​ഴെ​യു​ള്ള ക​റ​ൻ​സി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ മാ​ത്ര​മേ നേ​പ്പാ​ളി​ന് അ​നു​മ​തി​യു​ള്ളൂ.

2016 ന​വം​ബ​റി​ലെ ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു മു​ന്പ് 25,000 രൂ​പ വ​രെ സൂ​ക്ഷി​ക്കാ​ൻ നേ​പ്പാ​ൾ പൗ​ര​ന്മാ​ർ​ക്ക് ഫെ​മ അ​നു​സ​രി​ച്ച് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 500 രൂ​പ, 1000 രൂ​പ ക​റ​ൻ​സി​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു ശേ​ഷം ഇ​ന്ത്യ​യി​ൽ പു​തി​യ 200 രൂ​പ, 500 രൂ​പ, 2000 രൂ​പ ക​റ​ൻ​സി​ക​ൾ പ്ര​ചാ​ര​ത്തി​ലാ​യി. എ​ന്നാ​ൽ, ഇ​വ നേ​പ്പാ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ർ​ബി​ഐ അ​നു​മ​തി ന​ല്കി​യി​ല്ല.

ഉ​യ​ർ​ന്ന തു​ക​യു​ടെ ക​റ​ൻ​സി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ല്കി​യി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ​വേ​ണ്ടി ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ നി​രോ​ധി​ക്കേ​ണ്ടി​വ​രു​മെ​ന്ന‌് എ​ൻ​ആ​ർ​ബി​യി​ലെ ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചീ​ഫ് പ​റ​ഞ്ഞു.

ഇ​തു​കൂ​ടാ​തെ റ​ദ്ദാ​ക്കി​യ ക​റ​ൻ​സി മാ​റ്റി ന​ല്കാ​നു​ള്ള ന​ട​പ​ടി​യും ആ​ർ​ബി​ഐ​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നും എ​ൻ​ആ​ർ​ബി പ​റ​ഞ്ഞു. 4.8 കോ​ടി രൂ​പ​യു​ടെ റ​ദ്ദാ​ക്കി​യ ക​റ​ൻ​സി​ക​ളാ​ണ് നേ​പ്പാ​ളി​ലു​ള്ള​ത്.