കൊച്ചി: വാറന്റി കാലാവധി നീട്ടിയും സൗജന്യ സർവീസുകളുടെ എണ്ണം വർധിപ്പിച്ചും കാറുടമകൾക്കുണ്ടാകുന്ന ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ ഫോക്സ്വാഗണ് തീരുമാനിച്ചു. രണ്ടു വർഷത്തെ വാറന്റിയാണു 2018 ഡിസംബർ 31വരെ ലഭ്യമായിരുന്നതെങ്കിൽ ജനുവരി ഒന്നു മുതൽ വാങ്ങുന്ന കാറുകൾക്കു നാലു വർഷത്തെയോ ഒരു ലക്ഷം കിലോമീറ്റർ വരെയോ വാറന്റി ഉറപ്പുനല്കുന്നു.
സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് രണ്ടു വർഷമെന്നത് നാലു വർഷമാക്കി വർധിപ്പിച്ചു. 7500 കിലോമീറ്റർ ഓടുന്നതു വരെയോ ആറു മാസം വരെയോയായിരുന്നു നേരത്തെ സൗജന്യ സർവീസ്. ഇനിമുതൽ ആദ്യ വർഷത്തിലോ 15,000 കിലോമീറ്റർ വരെയോ മൂന്നുതവണ സൗജന്യ സർവീസ് ലഭിക്കും.