മുംബൈ: ഒരു കലണ്ടർ വർഷത്തിൽ 80 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങൾ വിറ്റ ബഹുമതി ഹീറോ മോട്ടോകോർപ്പിന്. 2018 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മോട്ടോർ സൈക്കിൾ, സ്കൂട്ടർ വിഭാഗങ്ങളിലായി ആകെ 80,39,472 വാഹനങ്ങളാണ് ഹീറോ വിറ്റഴിച്ചത്.
വിവിധ കാരണങ്ങളാൽ 2018ലെ വാഹന വിപണി വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഹീറോ മോട്ടോകോർപ് ചെയർമാൻ പവൻ മുൻജൽ അറിയിച്ചു. വരും വർഷങ്ങളിൽ ഇരുചക്ര വാഹനങ്ങളുടെ വിലയിൽ വർധന ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്കി. സുരക്ഷാ നിബന്ധനകൾ വരുന്നതും ബിഎസ്-6ലേക്കു മാറുന്നതും വിലവർധന ഉണ്ടാക്കും.
രാജ്യത്തെ വലിയൊരു വിഭാഗം ജനത്തിന്റെ അടിസ്ഥാന യാത്രാസൗകര്യമാണ് ഇരുചക്ര വാഹനങ്ങൾ. അതുകൊണ്ടുതന്നെ ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് ലക്ഷ്വറി ഗുഡ്സിനുള്ള 28 ശതമാനത്തിൽനിന്ന് മാറ്റി 18 ശതമാനമാക്കി കുറയ്ക്കണമെന്ന് മുൻജൽ ആവശ്യപ്പെട്ടു.